bahrainvartha-official-logo
Search
Close this search box.

ഗള്‍ഫ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി ഇത്തിഹാദ്

etihad

ദുബായ്: ഗള്‍ഫ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി പകരം മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കാനുള്ള തീരുമാനവുമായി ഇത്തിഹാദ്. ഇറാന്റെ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിമാനക്കമ്പനികളെ വിലക്കിയതോടെ ഗള്‍ഫ് മേഖലയില്‍ വിമാനങ്ങള്‍ വൈകും. ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെയുള്ള ഇറാന്റെ വ്യോമപാത സര്‍വീസുകളാണ് ഇത്തിഹാദ് എയർവെയ്സ് പുനഃക്രമീകരിച്ചത്.

ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കിയതിനെത്തുടർന്ന് മറ്റ് വ്യോമപാതകളില്‍ തിരക്കേറുവാനും അബുദാബിയിലേക്ക് വരുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായുള്ള വിമാനങ്ങള്‍ വൈകുവാനും സാധ്യതയുണ്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും യുഎഇയിലെ മറ്റ് വിമാന കമ്പനികളുമായും ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. വിമാനങ്ങളുടെ സമയമാറ്റം വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇത്തിഹാദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!