മനാമ: ബഹ്‌റൈനില്‍ ഇന്ധന വില പരിഷ്‌ക്കരിച്ചു. നാളെ (ഡിസംബര്‍ 30) മുതല്‍ പരിഷ്‌ക്കരിച്ച ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള കമ്മിറ്റിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. സാമ്പത്തിക കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനായാണ് വില പരിഷ്‌ക്കരിച്ചത്.
പുതിയ നിരക്കുകള്‍
സൂപ്പര്‍ 98 ലിറ്ററിന്: 265 ഫില്‍സ്
പ്രീമിയം 95 ലിറ്ററിന്: 235 ഫില്‍സ്
റെഗുലര്‍ 91 ലിറ്ററിന്: 220 ഫില്‍സ്
ഡീസല്‍ ലിറ്ററിന്: 200 ഫില്‍സ്
അതേസമയം, ബഹ്റൈന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഡീസല്‍ സബ്സിഡികള്‍ മാറ്റമില്ലാതെ തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.









