മനാമ: 2026 ലെ വൈദ്യുതി, ജല താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. പൗരന്മാര്‍ക്ക് വൈദ്യുതി, ജല നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.
സബ്‌സിഡിയില്ലാത്തവര്‍ക്ക് വൈദ്യുതി നിരക്ക് കിലോവാട്ട് മണിക്കൂറിന് 32 ഫില്‍സായിരിക്കും. നിലവില്‍ ഇത് 29 ഫില്‍സാണ്. സബ്‌സിഡിയില്ലാത്തവര്‍ക്ക് വെള്ളത്തിന്റെ നിരക്ക് ക്യൂബിക് മീറ്ററിന് 750 ഫില്‍സില്‍ നിന്ന് 775 ഫില്‍സായി ഉയരും.
അതേസമയം, കൂടുതല്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ വൈദ്യുതി, ജല ഉപഭോഗം എന്നിവയ്ക്കുള്ള പുതിയ പിന്തുണാ സംവിധാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നടപടികള്‍ നടപ്പാക്കാന്‍ വൈദ്യുതി, ജല, സാമൂഹിക വികസന മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.









