മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍- ഐസിആര്‍എഫ് ബഹ്റൈന്‍, 2025 ഡിസംബര്‍ 28 ഞായറാഴ്ച ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫേബര്‍-കാസ്റ്റല്‍ സ്‌പെക്ട്ര കലണ്ടര്‍ 2026 പുറത്തിറക്കി. അടുത്തിടെ സമാപിച്ച വാര്‍ഷിക ആര്‍ട്ട് കാര്‍ണിവലായ ഫേബര്‍-കാസ്റ്റല്‍ സ്‌പെക്ട്ര 2025 ലെ ഓരോ വിഭാഗത്തില്‍ നിന്നുള്ള മികച്ച അഞ്ച് വിജയികള്‍ സൃഷ്ടിച്ച കലാസൃഷ്ടികള്‍ വാള്‍ കലണ്ടറിലും ഡെസ്‌ക് കലണ്ടറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 17 വര്‍ഷമായി സ്‌പെക്ട്രയുടെ പ്രധാന പിന്തുണക്കാരും ടൈറ്റില്‍ സ്‌പോണ്‍സറുമായ ഫേബര്‍-കാസ്റ്റലിന്റെ കണ്‍ട്രി ഹെഡ് അബ്ദുള്‍ ഷുക്കൂര്‍ മുഹമ്മദിന് ആദ്യ പകര്‍പ്പ് കൈമാറി ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വികെ തോമസ് ഡെസ്‌ക് കലണ്ടര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ 17 വര്‍ഷമായി സ്‌പെക്ട്രയുടെ പ്രധാന പിന്തുണക്കാരും പരിപാടിക്ക് ഡ്രോയിംഗ്, പെയിന്റിംഗ് മെറ്റീരിയലുകള്‍ സ്ഥിരമായി നല്‍കുന്നവരാണ് ഫാബെര്‍ കാസ്റ്റില്‍.
ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍ വാള്‍ കലണ്ടര്‍ പുറത്തിറക്കി. അദ്ദേഹം ഒരു പകര്‍പ്പ് മലബാര്‍ ഗോള്‍ഡിന്റെ റീജിയണല്‍ മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹംദാന് കൈമാറി. സ്‌പെക്ട്ര കണ്‍വീനര്‍ മുരളീകൃഷ്ണന്‍ ഫേബര്‍ കാസ്റ്റല്‍ സ്‌പെക്ട്ര 2025 പരിപാടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കലണ്ടര്‍ പ്രകാശന ചടങ്ങില്‍ വോളണ്ടിയര്‍മാരും സപ്പോര്‍ട്ടേഴ്‌സും അധ്യാപകരും കോര്‍ഡിനേറ്റര്‍മാരും വിജയികളായ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 2025 ഡിസംബര്‍ 5 ന് നടന്ന ഫേബര്‍-കാസ്റ്റല്‍ സ്‌പെക്ട്ര കലാ മത്സരം, യുവാക്കളിലെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.
ബഹ്റൈന്‍ രാജ്യത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണിത്. ഇസ ടൗണിലുള്ള ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ 17-ാമത് പതിപ്പില്‍ ഏകദേശം 3,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളെ അതേ ദിവസം തന്നെ പ്രഖ്യാപിക്കുകയും വിശിഷ്ടാതിഥികള്‍ അവരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.









