മനാമ: അല്‍ഫുര്‍ഖാന്‍ സെന്റര്‍ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് 7 മണി മുതല്‍ 12 മണി വരെ സല്‍മാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തുന്നതാണ്.
രക്തദാനത്തിന് തയ്യാറുള്ളവര്‍ 39223848, 33102646, 39545672 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അല്‍ഫുര്‍ഖാന്‍ ഭാരവാഹികള്‍ അറിയിച്ചു. എല്ലാവര്‍ഷവും ജനുവരി ഒന്നിനും ഹിജറി വര്‍ഷാരംഭമായ മുഹറം ഒന്നിനും അല്‍ഫുര്‍ഖാന്‍ സെന്റര്‍ രക്തദാനം നടത്തിവരുന്നു.









