മനാമ: ക്രിസ്തുമസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്റൈനില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പള്ളിക്കല്‍ വേളമാനൂര്‍ സൗപര്‍ണികയില്‍ ശശി കുമാര്‍ (61) ആണ് മരിച്ചത്. പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കള്‍ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിങ് ഫഹദ് ആശുപത്രി, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 30 വര്‍ഷമായി ദമ്മാമിലും ജുബൈലിലുമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഗാട്‌കോ കമ്പനിയുടെ കീഴില്‍ സാറ്റോര്‍പ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായിരുന്നു.
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന സൗമ്യയാണ് ഭാര്യ. മക്കള്‍: ദേവിക, ദേവര്‍ഷ്. മൃതദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.









