കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര: ജനുവരി ഒന്നിന് കാസര്‍കോട്ട് തുടക്കം

New Project (23)

മനാമ: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയത്രക്ക് നാളെ (വ്യാഴം) കാസര്‍കോട്ട് തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് യാത്രാ നായകന്‍. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്.

‘മനുഷ്യര്‍ക്കൊപ്പം’ എന്നതാണ് കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്നാട്ടിലെ നീലഗിരിയില്‍ സ്നേഹയാത്രയും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്.

നാളെ ഉച്ചക്ക് 1.30ന് യാത്രാ നായകരുടെ നേതൃത്വത്തില്‍ ഉള്ളാള്‍ സയ്യിദ് മദനിമഖാം സിയാറത്ത് നടക്കും. 2.30 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കെഎസ് ആറ്റക്കോയ തങ്ങളും (കുമ്പോല്‍) ജാഥാ നായകന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, ദര്‍ഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാള്‍, ഡോ. മുഹമ്മദ് ഫാസില്‍റസ് വി കാവല്‍ക്കട് സംബന്ധിക്കും.

നാലുമണിക്ക് കാസര്‍കോട്ട് ചെര്‍ക്കളയില്‍ ജില്ലാ നേതാക്കളുടെയും സെന്റിനറി ഗാര്‍ഡുകളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിക്കും. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എം രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, അഡ്വ. സിഎച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍ എകെഎം അഷ്റഫ്, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ , കല്ലട്ര മാഹിന്‍ ഹാജി സംബന്ധിക്കും.

ജനുവരി രണ്ടിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ, ആറ് ഗൂഡല്ലൂര്‍, ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം- ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.

ജില്ലാ അതിര്‍ത്തികളില്‍ രാവിലെ 9 മണിക്ക് യാത്രയെ സ്വീകരിക്കും. യാത്രയോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും രാവിലെ 11ന് ജില്ലയിലെ പൗരപ്രധാനികളുടെ സ്നേഹവിരുന്നും പ്രസ് മീറ്റും നടക്കുന്നുണ്ട്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും

കേരള യാത്രയുടെ ഭാഗമായി ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം ജനുവരി 16 വെള്ളിയാഴ്ച സല്‍മാനിയ കെ. സിറ്റി ഹാളില്‍ നടക്കും. മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!