മനാമ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗംഭീര പരിപാടികളുമായി ബഹ്‌റൈന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വെടിക്കെട്ട് നടക്കും. കൂടാതെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോയും ഉണ്ടാകും. വെടിക്കെട്ട് കാണാന്‍ എട്ട് ഇടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
400 മീറ്റര്‍ വരെ ഉയരത്തില്‍ എത്തുന്ന 1,100 പൈറോടെക്‌നിക് ഡ്രോണുകള്‍ ഉള്‍പ്പെടെ 2,500 ഡ്രോണുകള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. 250 മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തില്‍ വെടിക്കെട്ടുകള്‍ നടക്കും. ആകാശ പ്രദര്‍ശനം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയുടെ മുന്‍വശത്ത് വിപുലമായ ത്രിമാന ലൈറ്റ് പ്രൊജക്ഷനുകളും ഉണ്ടാകും.
ദ അവന്യൂസ് ബഹ്‌റൈന്‍, ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ ഹാര്‍ബര്‍, സീഫ് ഡിസ്ട്രിക്ട്, ഫോര്‍ സീസണ്‍സ് ബില്‍ഡിങ്, മനാമ (ശൈഖ് ഹമദ് പാലത്തിനും ശൈഖ് ഇസ ബിന്‍ സല്‍മാന്‍ പാലത്തിനും ഇടയില്‍), ബഹ്‌റൈന്‍ ബേ, മറാസി അല്‍ ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് വെടിക്കെട്ട് കാണാനുള്ള സൗകര്യം ഉണ്ടാവുക.









