മനാമ: പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സാഹോദര്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയര്‍ വാര്‍ഷിക പ്രവാസി സമ്മേളനവും പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ നേതൃത്വ പ്രഖ്യാപനവും ജനുവരി രണ്ടിന് വൈകുന്നേരം 6 മണിക്ക് നടക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി സിഎം അറിയിച്ചു.
സമ്മേളനത്തില്‍ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിലെ പ്രമുഖ വ്യക്തിത്വം റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സന്നിഹിതരാകും. സമ്മേളനം വിജയിപ്പിക്കുന്നതിന് ഷാഹുല്‍ ഹമീദ് വെന്നിയൂര്‍ ജനറല്‍ കണ്‍വീനറായി വിപുല സ്വാഗതസംഘം രൂപീകരിച്ചു.
വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അനസ് കാഞ്ഞിരപ്പള്ളി (പ്രോഗ്രാം) അബ്ദുല്ല കുറ്റ്യാടി (പ്രചരണം), ഷിജിന ആഷിക് (രജിസ്ട്രഷന്‍) നൗഷാദ് തിരുവനന്തപുരം (സോഷ്യല്‍ മീഡിയ) ഇര്‍ഷാദ് കോട്ടയം, വഫ ഷാഹുല്‍ (വോളണ്ടിയര്‍) രാജീവ് നാവായിക്കുളം, മുഹമ്മദലി മലപ്പുറം (ഗസ്റ്റ് മാനേജ്‌മെന്റ്) ഫസല്‍ റഹ്‌മാന്‍ (ലൈറ്റ് & സൗണ്ട്) അസ്ലം കുനിയില്‍ (ടെക്‌നിക്കല്‍ ആന്‍ഡ് ഗിഫ്റ്റ്) അനില്‍ ആറ്റിങ്ങല്‍, ബഷീര്‍ കെപി (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) എന്നിവരെയും തിരഞ്ഞെടുത്തു.
സിഞ്ചിലെ പ്രവാസി സെന്ററില്‍ നടന്ന പ്രവാസി സമ്മേളന സ്വാഗത സംഘം യോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതവും മജീദ് തണല്‍ നന്ദിയും പറഞ്ഞു.









