മനാമ: മനാമയിലെ ഒരു വീട്ടില്‍ ഉണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ആര്‍ക്കും പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.









