വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്; 25,097 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

court

മനാമ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാര്‍ നഷ്ടപരിഹരം നല്‍കണമെന്ന് കോടതി. സംഭവ സമയത്ത് വാഹനമോടിച്ചിരുന്ന വ്യക്തിയും ഇന്‍ഷൂറന്‍സ് കമ്പനിയും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. ഇതിന് പുറമെ മെഡിക്കല്‍ ഫീസ്, കോടതി ചെലവ് എന്നിവയും പ്രതിയില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധ കാരണമാണ് കാല്‍നടക്കാരന് അപകടം സംഭവിച്ചത്. അപകടത്തില്‍ കാല്‍നടക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓര്‍മ ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ശരീരം 40 ശതമാനം തളര്‍ന്നു പോകുകയും ചെയ്തു. 25 ദിവസമാണ് കാല്‍നടക്കാരന്‍ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞത്.

തുടര്‍ന്ന് ഇയാള്‍ ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസിന്റെ വിചാരണക്കിടെ മുന്‍പും സമാനമായ കേസുകളില്‍ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു എന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പ്രതിക്ക് കനത്ത പിഴ ശിക്ഷ കോടതി വിധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!