മനാമ: 2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് റെക്കോര്‍ഡ് യാത്രക്കാര്‍. എട്ട് ദശലക്ഷം യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളം വഴി കടന്നുപോയത്. 97,000-ത്തിലധികം വിമാനങ്ങളും കടന്നുപോയി.
951,795 യാത്രക്കാര്‍ വന്നുപോയ ആഗസ്റ്റ് മാസമാണ് വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 9,029 വിമാനങ്ങളും വന്നുപോയി. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്ത ചരക്ക്, എയര്‍മെയില്‍ അളവ് 360,000 ടണ്‍ കവിഞ്ഞു. ഇതില്‍ ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട്, ട്രാന്‍സിറ്റ് ചരക്ക് എന്നിവ ഉള്‍പ്പെടുന്നു.









