മനാമ: തിങ്കളാഴ്ച ബഹ്‌റൈനില്‍ തണുപ്പ് കഠിനമാകുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതല്‍ വടക്കന്‍ കാറ്റ് തിരിച്ചുവരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ സജീവമാകുന്നതോടെ താപനില ക്രമേണ കുറയുമെന്നും ഇത് രാജ്യത്തുടനീളം തണുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും വകുപ്പ് പറയുന്നു. തിങ്കളാഴ്ച കൂടുതല്‍ തണുപ്പ് പരമാവധി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ കാറ്റും തണുപ്പും തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കുന്ന കാലാവസ്ഥ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.









