സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് കൊടിയേറി

bible22

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും വേനല്‍ അവധിക്കാലത്ത് നടത്തി വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്‌ (ഒ. വി. ബി. എസ്സ്. 2019) കൊടിയേറി. 2019 ജൂണ്‍ 27 മുതല്‍ ജൂലൈ 05 വരെയുള്ള ദിവസങ്ങളില്‍ ഇടവകയില്‍ വച്ച് വൈകിട്ട് 6.45 മുതല്‍ ആണ്‌ ക്ലാസുകള്‍ നടക്കുന്നത്. “നല്ലത് തിരഞ്ഞെടുക്കുവിന്‍” (വി. ലൂക്കോസ് 10:42) എന്ന വാക്ക്യത്തെ ആസ്പതമാക്കി നടക്കുന്ന ഈ വര്‍ഷത്തെ ക്ലാസുകള്‍ക്ക് ബോംബേ, ബൊറിവേലി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സഹ വികാരി റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് ഡയറക്ടറായി സേവനം നല്‍കും. ഇടവകയില്‍ നടക്കുന്ന 28 -മത്‌ ഒ. വി. ബി. എസ്സിലെ കുഞ്ഞുങ്ങളുടെ പ്രായമനുസരിച്ച് സീഡ്‌സ്, റൂട്ട്​‍​സ്, ബഡ്ശ്, ലീവ്സ്, ബ്രാഞ്ചസ്, ഫ്ലവേഴ്സ്, ഫ്രൂട്സ് എന്നിങ്ങനെ ഏഴ് ഗ്രൂപ്പുകളിലായിട്ടാണ്‌ ക്ലാസുകള്‍ തിരിച്ചിരിക്കുന്നത്.

ഏകദേശം 850 കുട്ടികളും നൂറിലതികം അദ്ധ്യപകരും അത്രേയും തന്നെ അനദ്ധ്യാപകരും ചേര്‍ന്ന്‌ നടക്കുന്ന ഒ. വി. ബി. എസ്സിന്‌ ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, കത്തീഡ്രല്‍ ട്രസ്റ്റി സുമേഷ്‌ അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കും. ജൂലൈ 05 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്‌ സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ഘോഷയാത്രയും കലാ പരിപാടികളും അരങ്ങേറും. സമാപന ദിവസം ഏവരെയും സ്വാഗതം ചെയ്യുന്നതായി സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ജി. ഡാനിയേല്‍, ഒ. വി. ബി. എസ്സ്. 2019 സൂപ്രണ്ട്‌ ജേക്കബ് ജോണ്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!