മനാമ: റിഫയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ലാതെ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുത ചാലകത്തിലുണ്ടായ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.









