മനാമ: ബഹ്റൈന്‍ വിപണിയില്‍ പുതിയ കിയ ടാസ്മാന്‍ അവതരിപ്പിച്ച് ബിന്‍ ഹിന്ദി ഗ്രൂപ്പ്. രാജ്യത്ത് കിയ വാഹനങ്ങളുടെ ഏക അംഗീകൃത വിതരണക്കാരാണ് ബിന്‍ ഹിന്ദി ഗ്രൂപ്പ്. ശക്തി, പുതുമ, ആധുനിക സുഖസൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച പുതിയ മോഡല്‍ നൂതനവും മികച്ചതുമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.
കിയ ടാസ്മാന്റെ വരവ് ബഹ്റൈന്റെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ ‘ലൈഫ്സ്‌റ്റൈല്‍ പിക്കപ്പ്’ എന്ന ആശയത്തിന് ഒരു പുതിയ രൂപം നല്‍കുന്നു. പ്രൊഫഷണല്‍, വിനോദ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ടാസ്മാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കിയയുടെ സമകാലിക ഡിസൈനും പ്രീമിയം ഇന്റീരിയര്‍ മാനദണ്ഡങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ദൈനംദിന ജോലി ആവശ്യങ്ങള്‍, ഓഫ്-റോഡ് കഴിവുകളും പ്രായോഗികതയും ഉള്ള ഒരു ബഹുമുഖ വാഹനമായിരിക്കും ടാസ്മാന്‍.
നൂതന എഞ്ചിനീയറിംഗ്, വൈവിധ്യമാര്‍ന്ന സുരക്ഷാ, ഡ്രൈവര്‍ സഹായ സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ പിക്കപ്പ് ട്രക്കുകളോടുള്ള ബ്രാന്‍ഡിന്റെ പുരോഗമന സമീപനത്തെ കിയ ടാസ്മാന്‍ പ്രതിഫലിപ്പിക്കുകയും ഈ വിഭാഗത്തില്‍ ശക്തമായ ഒരു പുതിയ എതിരാളിയായി സ്വയം നിലകൊള്ളുകയും ചെയ്യുന്നു.

കിയ ടാസ്മാനെ അവതരിപ്പിക്കുന്നത് ബഹ്റൈനില്‍ കിയയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാണെന്ന് ബിന്‍ ഹിന്ദി ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗം അബ്ദുല്‍ അസീസ് അബ്ദുല്ല ബിന്‍ ഹിന്ദി പറഞ്ഞു. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ സ്‌പെസിഫിക്കേഷനുകള്‍, ഡ്രൈവ്ട്രെയിന്‍ ഓപ്ഷനുകള്‍, നിറങ്ങള്‍ എന്നിവയില്‍ ടാസ്മാന്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിയ ടാസ്മാന്‍ അതിന്റെ ധീരമായ രൂപകല്‍പ്പന, ശക്തമായ പ്രകടനം, പ്രീമിയം നിലവാരമുള്ള ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഫിനിഷുകള്‍ എന്നിവയിലൂടെ സ്വയം വേറിട്ടുനില്‍ക്കുന്നുവെന്ന് ബിന്‍ ഹിന്ദി ഗ്രൂപ്പിന്റെ ചീഫ് ഓട്ടോമോട്ടീവ് ഓഫീസര്‍ റെയ്ദ് അല്‍-മുതി പറഞ്ഞു.
2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാനാണ് കിയ ടാസ്മാനില്‍ സജ്ജീകരിച്ചിരികുന്നത്. 277 bhp കരുത്തില്‍ പരമാവധി 421 എംഎം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇത്. നൂതനമായ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുന്നു. 1,336 ലിറ്റര്‍ വരെ കാര്‍ഗോ ബെഡ് കപ്പാസിറ്റി, 1,000 കിലോഗ്രാം വരെ പേലോഡ് റേറ്റിംഗ്, ബ്രേക്കുകള്‍ക്കൊപ്പം 3,500 കിലോഗ്രാം വരെ ടോവിംഗ് ശേഷി എന്നിവ ഉള്‍ക്കൊള്ളുന്ന ശക്തമായ യൂട്ടിലിറ്റി കഴിവുകളും ടാസ്മാന്‍ നല്‍കുന്നു.

ഓഫ്-റോഡ് പ്രേമികള്‍ക്കായി മഞ്ഞ്, ചെളി, മണല്‍, പാറ ഡ്രൈവിംഗിനായി പ്രത്യേക മോഡുകളുള്ള ഒരു നൂതന ഭൂപ്രദേശ മാനേജ്‌മെന്റ് സിസ്റ്റം, നിയന്ത്രിത ലോ-സ്പീഡ് നാവിഗേഷനായി എക്‌സ്-ട്രെക്ക് മോഡ് എന്നിവ വാഹനം വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ഗ്രൗണ്ട് വ്യൂ മോണിറ്റര്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഡ്രൈവറെ സഹായിക്കുന്നു.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, നൂതന സുരക്ഷാ സാങ്കേതികവിദ്യകള്‍, സറൗണ്ട്-വ്യൂ ക്യാമറകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും കണക്റ്റിവിറ്റിയും കിയ ടാസ്മാന്‍ നല്‍കുന്നു. കിയ ആഗോളതലത്തില്‍ ആദ്യമായി പുറത്തിറക്കിയ ഇടത്തരം പിക്കപ്പ് ട്രക്ക് വാഹനമാണ് ടാസ്മാന്‍.









