സാഹോദര്യ ഒന്നിപ്പിനുള്ള ആഹ്വാനവുമായി പ്രവാസി നേതൃസംഗമം

New Project (30)

മനാമ: ബഹ്‌റൈനിലെ വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ”പ്രവാസി ഒന്നിപ്പ്” എന്ന പേരില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സാഹോദര്യ സംഗമം പ്രവാസി നേതാക്കളുടെ സാന്നിധ്യം കൊണ്ടും സാമൂഹിക വിഷയത്തിലുള്ള ഒന്നിപ്പ് കൊണ്ടും ശ്രദ്ധേയമായി.

പ്രവാസി സമൂഹത്തില്‍ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവാസി വെല്‍ഫെയര്‍ ‘പ്രവാസി ഒന്നിപ്പ്’ സംഘടിപ്പിച്ചത്. വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക ജനസേവന മേഖലകകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി സൗഹൃദവും സാഹോദര്യവും പങ്കിട്ട വേദിയായി മാറി.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങള്‍ പോലും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഭിന്നിപ്പുകളുടെ കാലഘട്ടത്തില്‍ ഇത്തരം ഒന്നിപ്പുകള്‍ ഏറെ പ്രശംസനീയവും ആവേശകരവുമാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പൈതൃകവും വിശാലമായ സാമൂഹിക ഐക്യത്തിന്റെ ചരിത്രവും സാമൂഹിക സാഹോദര്യത്തിന്റെ വലിയ അടയാളങ്ങളായി നമുക്ക് മുന്നിലുണ്ട്. അത്‌കൊണ്ട് സഹോദര്യം എന്ന ആശയത്തെ കൂടുതല്‍ വിശാലമാക്കി ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയാണ് നമുക്ക് നിര്‍വഹിക്കാനുള്ള രാഷ്ട്രീയ സാമൂഹിക ദൗത്യം എന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികളും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ചര്‍ച്ച ചെയ്ത സംഗമം, ഐക്യത്തിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ശക്തമായി ഓര്‍മ്മിപ്പിച്ചു. ജാതിമതസംഘടന വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും അടിസ്ഥാനമാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രവാസി ഒന്നിപ്പില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. ‘പ്രവാസി ഒന്നിപ്പ്’ എന്ന പേര് തന്നെ പരിപാടിയുടെ ആത്മാവായി മാറിയതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സൗഹൃദ സംഭാഷണങ്ങളും ആശയവിനിമയങ്ങളും നിറഞ്ഞ ഈ സംഗമം, ഭാവിയില്‍ കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള പ്രചോദനമായി മാറിയെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരം കൂട്ടായ്മകള്‍ പ്രവാസി സമൂഹത്തില്‍ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിനു കുന്നന്താനം, ഫ്രാന്‍സിസ് കൈതാരത്ത്, സുബൈര്‍ എം എം, ബിജു ജോര്‍ജ്, അജ്മല്‍ ഷറഫുദ്ദീന്‍, അബ്ദുറഹിമാന്‍ അസീല്‍, ഫസലുല്‍ ഹഖ്, രാധാ കൃഷ്ണന്‍ തിക്കോടി, അനസ് റഹീം, സല്‍മനുല്‍ ഫാരിസ്, ജ്യോതി മേനോന്‍, സയീദ് ഹനീഫ്, ബഷീര്‍, സുനില്‍ തോമസ്, ജലീല്‍ മല്ലപ്പള്ളി, നിസാര്‍ ഉസ്മാന്‍, സലിം തളങ്കര, ലത്തീഫ് കോളീക്കല്‍, ഗോപാലന്‍, ഹുസൈന്‍ വയനാട്, ജയേഷ്, വിനീഷ് എംപി, സിബിന്‍ സലീം, ജെപികെ തിക്കോടി, ശറഫുദ്ദീന്‍ മാരായമംഗലം, മുഹമ്മദ് മുഹ്യുദ്ദീന്‍, അജിത് കുമാര്‍ കണ്ണൂര്‍, മണിക്കുട്ടന്‍, ശറഫുദ്ദീന്‍ വളപട്ടണം, ജമീല അബ്ദുറഹ്‌മാന്‍, ജിജി മുജീബ്, ദീപക് തണല്‍, സബീന അബ്ദുല്‍ ഖാദര്‍, ഫൈസല്‍ പട്ടാണ്ടി, സാബു ചിറമേല്‍, ജേക്കബ് തേക്കുത്തോട്, ജയേഷ്, തോമസ് ഫിലിപ്പ്, ജുനൈദ് കായണ്ണ, മുഹമ്മദ് ഷാജി, ഷഫീഖ്, ഇബ്രാഹിം ഹസന്‍, മനോജ് വടകര, സഈദ് റമദാന്‍, റഷീദ് മാഹി, ജമാല്‍ കുറ്റികാട്ടില്‍, ഫസലുറഹ്‌മാന്‍ പൊന്നാനി, സത്യന്‍ പേരാമ്പ്ര, ഷറഫുദ്ദീന്‍, ബഷീര്‍ മണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ അധ്യക്ഷത വഹിച്ച പ്രവാസി ഒന്നിപ്പില്‍ ബദറുദ്ദീന്‍ പൂവാര്‍ സ്വാഗതവും പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് ഷാഹുല്‍ വെന്നിയൂര്‍ നന്ദിയും പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനസ് കാഞ്ഞിരപ്പള്ളി, സിഎം മുഹമ്മദലി, സാജിര്‍ ഇരിക്കൂര്‍, മുഹമ്മദലി മലപ്പുറം, അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!