മനാമ: പടവ് കുടുംബവേദി എല്ലാ വര്‍ഷവും ശൈത്യകാലത്ത് സംഘടിപ്പിക്കാറുള്ള വിന്റര്‍ ക്യാമ്പ് സഖീര്‍ ടെന്റ് ഏരിയയില്‍ നടന്നു. പകലും രാത്രിയുമായി നടന്ന ക്യാമ്പ് പടവ് കുടുംബവേദി അംഗങ്ങള്‍ക്ക് ഹൃദ്യാനുഭവമായി. ക്യാമ്പില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.
ക്യാമ്പ് പടവ് രക്ഷാധികാരി ഉമ്മര്‍ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് സുനില്‍ ബാബു അധ്യക്ഷന്‍ ആയിരുന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതവും റസിന്‍ഖാന്‍ നന്ദിയും പറഞ്ഞു. സഹല്‍ തൊടുപുഴ, ഹക്കീം പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ നൗഷാദ് മന്നപ്പാറ, സഗീര്‍ ആലുവ, സജിമോന്‍, സലിം തയ്യല്‍, നബീല്‍, മണികണ്ഠന്‍, സക്കീര്‍ ഹുസൈന്‍, അന്‍വര്‍ ഷൂരനാട്, അബ്ദുല്‍ സലീം, അജാസ്, അനസ് എന്നിവര്‍ സംസാരിച്ചു.









