മനാമ: ബഹ്റൈന്‍ ഉള്‍പ്പെടെ എട്ട് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് നല്‍കുന്ന ബേബി ഫോര്‍മുല പിന്‍വലിച്ച് നെസ്ലെ. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷാംശം ഇവയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. നാന്‍ ഒപ്റ്റി പ്രോ, നാന്‍ സുപ്രീം പ്രോ, എസ്-26 ഗോള്‍ഡ്, എസ്-26 അള്‍ട്ടിമ എന്നിവയാണ് തിരിച്ചുവിളിച്ചത്.
ഉല്‍പ്പന്നങ്ങളില്‍ ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുവായ സെറ്യൂലൈഡ് അടങ്ങിയിരിക്കുന്നുവെന്ന് കമ്പനി തന്നെയാണ് അറിയിച്ചത്. വിഷാംശം അടങ്ങിയ ഫോര്‍മുല കഴിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഛര്‍ദ്ദി, ഭക്ഷണം കഴിക്കാനുള്ള മടുപ്പ്, വയറുവേദന തുടങ്ങിയവ അനുഭവപ്പെടാം.
തിരിച്ചറിഞ്ഞ ബാച്ചുകള്‍ കൈവശം വച്ചിരിക്കുന്ന ബന്ധപ്പെട്ട വിതരണക്കാരെയും ചില്ലറ വ്യാപാരികളെയും അറിയിക്കുകയും സ്റ്റോര്‍ ഷെല്‍ഫുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഈജിപ്ത്, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.









