മനാമ: നീണ്ട കാലത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്, സ്വദേശത്തേക്ക് മടങ്ങുന്ന വിജെ അച്ചന്‍കുഞ്ഞിനും കുടുംബത്തിനും, മാണി മാത്യുവിനും കുടുംബത്തിനും ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
ഇന്ത്യന്‍ ഡി ലൈറ്റ് റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നല്‍കി. സന്തോഷ് ആന്‍ഡ്രൂസ് ഐസക് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബെന്നി റ്റി ജേക്കബ്, ആന്‍സന്‍ പി ഐസക്, പോള്‍ വര്‍ഗീസ്, റോയ് സാമൂവേല്‍, ജെന്‍സണ്‍ മണ്ണൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
പ്രസ്തുത പരിപാടിയില്‍ സുഹൃത്തുക്കളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. റെജി വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ പരുപാടികള്‍ സമാപിച്ചു.









