ക്രിക്കറ്റ് ആവേശം പകർന്ന് ഐസിസി ടി20 ലോകകപ്പ് ട്രോഫി ഇന്ത്യൻ സ്‌കൂളിൽ; ഉജ്ജ്വല സ്വീകരണം

New Project (1)

മനാമ: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശമുണർത്തി ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ക്യാമ്പസിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) സംഘടിപ്പിച്ച പര്യടനത്തിന് ഇന്ന് രാവിലെ സ്കൂളിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

ക്രിക്കറ്റിന്റെ പ്രചാരണം നാടെങ്ങും വ്യാപിപ്പിക്കാനും പുതുതലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രോഫി പര്യടനം സംഘടിപ്പിച്ചത്. പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസ്, ബിസിഎഫ് എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങിയ സന്ദർശക സംഘത്തെ സ്കൂൾ അധികൃതർ വരവേറ്റു.

സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

സീനിയർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ, സ്‌കൂൾ ക്രിക്കറ്റ് ടീം അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇത്തരം ആഗോള കായിക പര്യടനങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ രീതിയിലുള്ള പ്രചോദനം നൽകുന്നുവെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. കായികരംഗത്തെ അച്ചടക്കവും ഒത്തൊരുമയും വളർത്തുന്നതിനൊപ്പം യുവപ്രതിഭകളെ കണ്ടെത്തുന്നതിനും ഇത്തരം ഉദ്യമങ്ങൾ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് ട്രോഫി നേരിൽ കാണാനും ചിത്രങ്ങൾ പകർത്താനും വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!