മനാമ: സൃഷ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിറവി ക്രിയേഷന്‍സും, തരംഗ് ബഹ്റൈനും ചേര്‍ന്ന് രാധാകൃഷ്ണന്‍ പിപി രചനയും ശശീന്ദ്രന്‍ വിവി സംഗീതവും ചെയ്ത് രാജ പീതാബരന്‍ ആലപിച്ച ‘ശരണ മന്ത്രം’ എന്ന അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു. തരംഗ് സിഞ്ചില്‍ വെച്ചായിരുന്നു റിലീസ്.
രാധാകൃഷ്ണന്‍ പിപി സ്വാഗതം ചെയ്ത യോഗത്തിന് പിറവി ക്രിയേഷന്‍ ഡയറക്ടര്‍ അനില്‍ കുമാര്‍ കെബി അദ്ധ്യക്ഷത വഹിച്ചു. ലൈവ് എഫ്എം ആര്‍ജെ ഷിബു മലയില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും സമാജം സാഹിത്യ വേദി സെക്രട്ടറി വിനയ ചന്ദ്രന്‍ പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദീപ ജയചന്ദ്രന്‍, വിശ്വകല സാംസ്‌കാരിക വേദി പ്രസിഡന്റ് അശോക് ശ്രീശൈലം, ദീപക് തണല്‍, റിജോയ് മാത്യു, തരംഗ് ശശീന്ദ്രന്‍ വിവി, ഗോകുല്‍ പുരുഷോത്തമന്‍, ജയമോഹന്‍ അടൂര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ദീപ്തി തരംഗ് യോഗം നിയന്ത്രിച്ച ചടങ്ങിന് സുരേഷ് വീരച്ചേരി നന്ദി രേഖപ്പെടുത്തി.









