മനാമ: പണം തട്ടിപ്പ് നടത്തിയ ട്രാവല്‍ ഏജന്‍സി ഉടമക്ക് ആറ് വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ച് ലോവര്‍ ക്രിമിനല്‍ കോടതി. ഗ്രൂപ്പായുള്ള യാത്രകള്‍ക്കായി പ്രതി നിരവധി ആളുകളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനെന്ന് പറഞ്ഞാണ് പ്രതി പറ്റിക്കപ്പെട്ടവരില്‍ നിന്നും പണം വാങ്ങിയത്. യാത്രകള്‍ ബുക്ക് ചെയ്ത തീയതികളിലാണ് തങ്ങളുടെ പേരില്‍ റിസര്‍വേഷന്‍ ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ വ്യക്തതക്കായി ഏജന്‍സി സന്ദര്‍ശിച്ചപ്പോള്‍ അതും പ്രവര്‍ത്തികുന്നില്ലെന്നു മനസ്സിലായി. തുടര്‍ന്നാണ് ഇരകള്‍ പരാതി നല്‍കുന്നത്.
പരാതികള്‍ ലഭിച്ച ഉടനെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. ഇരകളില്‍ നിന്നും ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയില്‍ നിന്നും മൊഴികള്‍ എടുത്തു. തുടര്‍ന്നാണ് ഏജന്‍സി ഉടമക്ക് ശിക്ഷ വിധിച്ചത്.









