മനാമ: ബഹ്റൈനില്‍ നിന്നും ഒരു കമ്പനിയില്‍ തടിപ്പ് നടത്തി മുങ്ങിയെന്ന് ആരോപിക്കുന്ന ഏഷ്യന്‍ പ്രവാസിയെ തിരിച്ചെത്തിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനും സതേണ്‍ പോലീസുമായി ഏകോപിപ്പിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ആന്‍ഡ് ഇന്റര്‍പോള്‍ ഡയറക്ടറേറ്റാണ് പ്രതിയെ രാജ്യത്ത് തിരിച്ചെത്തിച്ചത്.
നിയമനടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് ഏഷ്യന്‍ പ്രവാസിയെ രാജ്യത്ത് എത്തിച്ചതെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിദേശ രാജ്യത്ത് നിന്നാണ് നടപടി സ്വീകരിച്ചത്.









