മനാമ: കഴിഞ്ഞ ആറ് മാസത്തിനിടെ ബഹ്റൈനിലുടനീളം തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 1,100 ലധികം തൊഴിലാളികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) അറിയിച്ചു. സെപ്റ്റംബര്‍ അവസാനത്തിനും ജനുവരി ആദ്യത്തിനും ഇടയില്‍ നിരവധി പരിശോധനകളാണ് നടത്തിയത്.
സെപ്റ്റംബര്‍ അവസാനത്തില്‍ 1,109 കാമ്പെയ്നുകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും ശേഷം 127 നിയമലംഘകരെ നാടുകടത്തി. ഒക്ടോബറില്‍ 93 പേരെയും ഡിസംബറിലും ജനുവരി തുടക്കത്തിലും 97 നിയമലംഘകരെയും നാടുകടത്തി. ഈ മാസം എല്‍എംആര്‍എ 342 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തി. 18 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 127 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്പോര്‍ട്ട് & റെസിഡന്‍സ് അഫയേഴ്സ്, അതത് പോലീസ് ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് സെന്റന്‍സിംഗ്, ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ് മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് കാമ്പെയ്നുകള്‍ നടത്തിയത്.









