മനാമ: നിയമവിരുദ്ധ ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഡോ. ഷെയ്ഖ് ഹമദ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി തൊഴിലന്വേഷകര്‍ക്ക് ദേശീയ തൊഴില്‍ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭിക്കുന്നതിന് നേരിട്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മുന്‍കൈയ്യില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ നിയമം ലംഘിക്കുന്ന ഒത്തുചേരലുകള്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് ഊന്നിപ്പറഞ്ഞു.









