മനാമ: ഭക്ഷ്യ ട്രക്കുകള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും വേണ്ടി പന്ത്രണ്ട് സ്ഥലങ്ങള്‍ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ല്‍ അല്‍ മുബാറക് അറിയിച്ചു. ഈ മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
സ്ഥലം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി ഇലക്ട്രോണിക് ബുക്കിംഗ് സംവിധാനവും അവതരിപ്പിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ബഹ്റൈനികള്‍ക്ക് സുസ്ഥിരമായ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









