മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) ജൂഫാറിലെ അൽ നമൽ ഗ്രൂപ്പിന്റെ വർക്ക് സൈറ്റിലെ 350 ഓളം നിർമാണ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഐ സി ആർ എഫിന്റെ വേനൽക്കാല പ്രോഗ്രാമിലെ ആദ്യ സീരീസ് ആണിത്.
വിവിധ വർക്ക് സൈറ്റുകളിൽ അടുത്ത 8 മുതൽ 10 ആഴ്ച വരെ ഈ പ്രതിവാര പരിപാടി തുടരാനാണ് ഐസിആർഎഫ് ഉദ്ദേശിക്കുന്നത്. ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലുർ, സുധീർ തിരുനിലത്, ശ്രീ മുരളി കൃഷ്ണൻ, റോസ്‌ലിൻ റോയ്, രാകേഷ് ശർമ എന്നിവർ വിതരണത്തിൽ പങ്കെടുത്തു