മനാമ: മോഷ്ടിച്ച കാര്‍ഡുകള്‍ ഉപയോഗിച്ച് ആഡംബര വാഹനം വാങ്ങാന്‍ ശ്രമിച്ച 36 കാരനായ ഈജിപ്ഷ്യന്‍ പൗരന് ജയില്‍ ശിക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഡംബര കാര്‍ വാങ്ങാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.
ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രതിക്കെതിരെ ഹൈ ക്രിമിനല്‍ കോടതി വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി 25,000 ബഹ്റൈന്‍ ദിനാര്‍ വിലയുള്ള ബിഎംഡബ്ല്യു കാറാണ് വാങ്ങാന്‍ ശ്രമിച്ചത്.
ജപ്പാന്‍, ഓസ്ട്രേലിയ, ചിലി, ഹോങ്കോംഗ്, ഇക്വഡോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വഴി പണമടച്ചത്.









