ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക പെരുന്നാളും പരി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയും ജൂൺ 28, 29 തീയതികളിൽ

മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയുടെ പുനർ നിർമ്മാണത്തിന് ശേഷം വരുന്ന ആദ്യത്തെ ഇടവക പെരുന്നാൾ ജൂൺ മാസം 28 , 29 തീയതികളിൽ താഴെ പറയുന്ന കാര്യപരിപാടികളോടെ കൊണ്ടാടുന്നു.28 -ന് രാവിലെ വി, കർബ്ബാന, കൊടിയേറ്റ്, വൈകിട്ട് സന്ധ്യ നമസ്ക്കാരം, പെരുന്നാൾ പ്രദക്ഷിണം, സോപാനം വാദ്യസംഘത്തിന്റെ ചെണ്ടമേളം, നേർച്ച . 29 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരം, വി.മൂന്നിന്മേൽ കുർബ്ബാന, ആശീർവാദം, നേർച്ച എന്നിവ ഉണ്ടായിരിക്കും.