മനാമ: ബഹ്റൈന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തില്‍ പരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പലര്‍ക്കും മൊബൈലില്‍ ‘അതിശക്തമായ മുന്നറിയിപ്പ്’ എന്ന പേരില്‍ സന്ദേശം ലഭിച്ചു. ഉച്ചയ്ക്ക് 12:15 ഓടെയാണ് പരീക്ഷണം നടത്തിയത്.
ദുരന്തങ്ങള്‍ ഉണ്ടായാല്‍ അടിയന്തര മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടത്തിയ ഒരു പരീക്ഷണം മാത്രമാണിതെന്ന് അധികൃതര്‍ അറിയിച്ചു. യഥാര്‍തത്തില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പൊതുജനം യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.









