മനാമ: ബഹ്റൈനിലേക്ക് മഴമേഘങ്ങള്‍ പ്രവേശിക്കുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ചും തെക്കന്‍ തീരദേശ, സമുദ്ര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം. രാജ്യത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാഗികമായി മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളില്‍ മണല്‍ക്കാറ്റും പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇത് ദൃശ്യപരത കുറയ്ക്കുകയും കടല്‍ പ്രക്ഷുബ്ദമാവാന്‍ ഇടവരുത്തുകയും ചെയ്യും.









