മനാമ: ജനുവരി 18ന് ബഹ്‌റൈനില്‍ ശഅ്ബാന്‍ മാസ പിറവി ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10:52 ന് ചന്ദ്രക്കല ദൃശ്യമാകും. സൂര്യാസ്തമയത്തിനു് ശേഷം ദൃശ്യമാകുന്നതിനാല്‍ ചന്ദ്രക്കല ദര്‍ശിക്കാന്‍ സാധിക്കില്ല.
ജനുവരി 19 തിങ്കളാഴ്ച വൈകുന്നേരം 5:11 ന് സൂര്യന്‍ അസ്തമിക്കുമെന്നും അതേസമയം ചന്ദ്രന്‍ ചക്രവാളത്തിന് ഏകദേശം ആറ് ഡിഗ്രി മുകളിലായിരിക്കുമെന്നും അല്‍ അസ്ഫൂര്‍ കൂട്ടിച്ചേര്‍ത്തു. സൂര്യാസ്തമയത്തിന് ഏകദേശം 34 മിനിറ്റ് കഴിഞ്ഞ് വൈകുന്നേരം 5:45 ന് ചന്ദ്രന്‍ അസ്തമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബഹ്റൈനില്‍ കാലാവസ്ഥ അനുകൂലം ആണെങ്കില്‍ ബൈനോക്കുലറുകളോ ഒപ്റ്റിക്കല്‍ ഉപകരണങ്ങളോ ഉപയോഗിച്ച് ചന്ദ്രനെ കാണാന്‍ സാധിക്കും. എല്ലാ വര്‍ഷവും ശഅ്ബാന്‍ മാസത്തിന്റെ വരവ് വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









