അറാദിലെ മിനി ഹെറിറ്റേജ് വില്ലേജില്‍ തീപിടുത്തം

New Project (60)

മനാമ: അറാദിലെ മിനി ഹെറിറ്റേജ് വില്ലേജില്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഉടനെയെത്തി തീയണച്ചു. പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സ് ടീമുകളുടെ വേഗത്തിലുള്ള ഏകോപിത ശ്രമങ്ങള്‍ തീ പടരുന്നത് തടഞ്ഞു.

പരമ്പരാഗത വാസ്തുവിദ്യയും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന പൈതൃക ഗ്രാമത്തിലെ നിരവധി സ്ഥലങ്ങള്‍ കത്തി നശിച്ചു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും തുടങ്ങി.

പൈതൃക ഗ്രാമത്തിന്റെ ഒരു പ്രധാന ഭാഗം തീപിടുത്തത്തിൽ നശിച്ചതായി ഉടമ അലി അൽ മുതവ പറഞ്ഞു. വീണ്ടുമൊരു തീപിടുത്തം ഉണ്ടാകാതിരിക്കാൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. സുരക്ഷയുടെ ഭാഗമായി ഹെറിറ്റേജ് വില്ലേജ് അടച്ചുപൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!