മനാമ: ബഹ്റൈനില്‍ ഇന്ന് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 12 മുതല്‍ 17 നോട്ട് വരെയും ചിലപ്പോള്‍ 20 മുതല്‍ 25 നോട്ട് വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച് ചില പ്രദേശങ്ങളില്‍ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. പരമാവധി താപനില 19 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. ചിലപ്പോള്‍ 12 ഡിഗ്രി സെല്‍ഷ്യസായി കുറയാനും സാധ്യതയുണ്ട്.









