മനാമ: 18 മാസത്തിനുള്ളില്‍ ഹമദ് ടൗണില്‍ ആറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന് സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹജ്രി പറഞ്ഞു. പദ്ധതികള്‍ക്കായി ആറ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. 1.185 ദശലക്ഷം ബഹ്റൈന്‍ ദിനാര്‍ ചെലവഴിച്ചാണ് പള്ളികള്‍ നിര്‍മ്മിക്കുക.
ബഹ്റൈന്റെ നഗര പുരോഗതിക്ക് അനുസൃതമായി ആരാധനാലയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കൗണ്‍സിലിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ഡോ. ഷെയ്ഖ് അല്‍ ഹജ്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള താല്‍ക്കാലിക പ്രാര്‍ത്ഥനാ ഹാളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി സുന്നി എന്‍ഡോവ്മെന്റ്സ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പള്ളികളുടെ നിര്‍മ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









