ടി.എം.ഡബ്ല്യൂ.എ ബഹ്‌റൈൻ ചാപ്റ്റർ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Project (9)

മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 2026 – 27 വർഷത്തേക്കുള്ള നിർവ്വാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു.

ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതത്തോടൊപ്പം കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി.സി.എ. മുസ്തഫ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തനവും അതോടനുബന്ധിച്ചുള്ള ദാന ധർമ്മങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല മറിച്ചു അവരുടെ അവകാശമാണെന്ന് തന്റെ ഉൽബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ഓർമ്മിപ്പിച്ചു.

സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, മുഹമ്മദ് സാദിഖ്, ടി,കെ, അഷ്‌റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടി.എം. സി. എ. പ്രസിഡണ്ട് വി.പി. ഷംസുദ്ദീൻ, ഹസീബ് അബ്ദു റഹ്മാൻ, ലത്തീഫ് സി. എം. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സി.എച്ച്. റഷീദ്, ഹിഷാം ഹാഷിം, മുനാസിം മുസ്തഫ, ഷിറാസ് അബ്ദു റസാഖ്, ഡോ. ദിയൂഫ് അലി, എം.എം. റൻഷിദ്, മുഹമ്മദ് ഷഹബാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!