മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ വിശ്വ ഹിന്ദി ദിവസ് വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ബഹ്‌റൈനിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. നേരത്തെ നടന്ന വിവിധ ഇന്റർ- സ്‌കൂൾ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഈ ചടങ്ങ്.
ഹിന്ദി ഭാഷയുടെ പ്രാധാന്യവും സാംസ്‌കാരിക പൈത്യകവും വിളിച്ചോതുന്ന ദേശഭക്തി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലെ ഒന്നാം സമ്മാന ജേതാക്കൾ വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ന്യൂ മില്ലേനിയം സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ, ഇബ്‌നു അൽ ഹൈതം ഇസ്ലാമിക് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. വകുപ്പ് മേധാവി ബാബു ഖാന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.
മത്സര വിജയികൾ:
-
ഹിന്ദി കൈയെഴുത്ത് (ക്ലാസ് 4):
-
ഡെൽമ മാത്യു (ഇന്ത്യൻ സ്‌കൂൾ)
-
അദിതി അബി (ന്യൂ മില്ലേനിയം)
-
സാൻവിക രാജേഷ് (ഇന്ത്യൻ സ്‌കൂൾ), അമിയ റിനീഷ് കുമാർ (ഏഷ്യൻ സ്‌കൂൾ)
-
-
കവിതാ പാരായണം (ക്ലാസ് 5):
-
പ്രത്യുഷ ഡേ (ഇന്ത്യൻ സ്‌കൂൾ)
-
ഐറിസ് അനിസ് സാരംഗ് (ന്യൂ ഇന്ത്യൻ സ്‌കൂൾ)
-
റിയ ഗോപാൽ കൃഷ്ണ ദവാനെ (ന്യൂ ഹൊറൈസൺ)
-
-
കഥപറച്ചിൽ (ക്ലാസ് 6):
-
അൽറിക് കാലെൻ ദന്തി (ഏഷ്യൻ സ്‌കൂൾ)
-
ആമിന ഉവേഷ് (ഇബ്‌നു അൽ ഹൈതം)
-
പ്രണവി സിംഗ് (ന്യൂ മില്ലേനിയം)
-
-
പ്രസംഗ മത്സരം (ക്ലാസ് 7):
-
സാഞ്ചി മൗലിക് കുമാർ സുഖാദിയ (ഏഷ്യൻ സ്‌കൂൾ)
-
യഷിത സോണി (ന്യൂ ഹൊറൈസൺ)
-
അക്ഷത് സുരേഷ് കുമാർ (ന്യൂ മില്ലേനിയം)
-
-
റോൾ-പ്ലേ (ക്ലാസ് 8):
-
ഇദ്രീസ് ഫക്രുദ്ദീൻ (ഇബ്‌നു അൽ ഹൈതം)
-
എയ്ഡൻ ക്രിസ് ദാന്തി (ഏഷ്യൻ സ്‌കൂൾ)
-
ദീപാൻഷി ഗോപാൽ (ഇന്ത്യൻ സ്‌കൂൾ)
-
-
ദോഹ ഗയാൻ (ക്ലാസ് 9):
-
നിയ ഖദീജ (ഇബ്‌നു അൽ ഹൈതം)
-
ശശാങ്കിത് രൂപേഷ് അയ്യർ (ഇന്ത്യൻ സ്‌കൂൾ), കെനിഷ ഗുപ്ത (ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ)
-
ദേബാംഗന ഘോഷ് (ന്യൂ ഇന്ത്യൻ സ്‌കൂൾ)
-
-
വിജ്ഞാപൻ നിർമ്മാണം (ക്ലാസ് 10):
-
കീർത്തി ക്രിസ്റ്റിൻ (ഏഷ്യൻ സ്‌കൂൾ)
-
തനുശ്രീ മനേം (ഇന്ത്യൻ സ്‌കൂൾ)
-
സാന്ദ്ര സിയാൻ (ഇന്ത്യൻ സ്‌കൂൾ), കാശിനാഥ് ബുനുമോൻ (ഇബ്‌നു അൽ ഹൈതം)
-









