മനാമ: ബഹ്‌റൈൻ ആന്തലസ് വോളി സ്പൈക്കേഴ്സിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇൻഡോ-അറബ് വൺഡേ ഇൻ്റർനാഷ്ണൽ വോളിബോൾ ടൂർണമെന്റ്’ ഫെബ്രുവരി രണ്ടാം വാരം നടക്കും. രാജ്യത്തെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന വോളിബോൾ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 19 വർഷങ്ങളായി ജാതി-മത-ഭാഷാ അതിർവരമ്പുകളില്ലാതെ ബഹ്‌റൈനിലെ വോളിബോൾ പ്രേമികളെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയാണ് ആന്തലസ് വോളി സ്പൈക്കേഴ്സ്. വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഈ രാജ്യാന്തര ടൂർണമെന്റ് പ്രവാസി സമൂഹത്തിന് വലിയൊരു കായിക വിരുന്നായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.









