മനാമ: പടവ് കുടുംബ വേദി വിന്റർ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കളറിംഗ് ആൻഡ് ഡ്രോയിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം റയ്യാൻ ഖാൻ റസിൻ, രണ്ടാം സ്ഥാനം റെയാ ഖാൻ റസിൻ, മൂന്നാം സ്ഥാനം അഫാൻ അനസ് എന്നിവർ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അർഫാൻ അബ്ദുൽ സലീം, രണ്ടാം സ്ഥാനം അസ്മ സലീം എന്നിവർ കരസ്ഥമാക്കി.









