മനാമ: ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ പാലത്തില്‍ തിരക്കേറിയ സമയങ്ങളില്‍ ഹെവി ട്രക്കുകളുടെ നിരോധനം ഒരു മണിക്കൂര്‍ കൂടി നീട്ടാനുള്ള നിര്‍ദേശം ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് തള്ളി. നിലവിലുള്ള നിയന്ത്രണങ്ങള്‍ പര്യാപ്തമാണെന്നും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.
നിരോധന സമയം നീട്ടണമെന്നുള്ള നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിനുവേണ്ടി ഫദേല്‍ അല്‍ ഔദാണ് സമര്‍പ്പിച്ചത്. ട്രാഫിക് കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരക്കേറിയ സമയങ്ങളില്‍ രാവിലെ 6.30 മുതല്‍ 8 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയും ട്രക്ക് ചലനങ്ങള്‍ ഇതിനകം തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
തിരക്ക് കുറയ്ക്കുന്നതിനും മറ്റ് റോഡ് ഉപയോക്താക്കളുടെ യാത്രാ സമയം കുറയ്ക്കുന്നതിനുമാണ് നിലവിലുള്ള ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഏതൊരു മാറ്റത്തിനും വിശാലമായ സാമ്പത്തിക പരിഗണനകള്‍ കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









