ജനുവരി 29 മുതൽ 31 വരെ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാൾ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്‌റൈൻ നവ കേരളയെ പ്രതിനിധീകരിച്ചു എൻ. കെ ജയനും ജേക്കബ് മാത്യു വും പങ്കെടുക്കും. 125 ഓളം രാജ്യങ്ങളിൽനിന്നുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികളാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തെ ഭരണ നിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നൂതന ആശയമാണ് ലോക കേരള സഭ. കേരള സർക്കാരും നോർക്കയും ചേർന്നാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.









