മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പൈതൃകം വിളിച്ചോതുന്ന തമിഴ് ദിനാഘോഷം (Tamil Day) വർണ്ണശബളമായ പരിപാടികളോടെ നടന്നു. തമിഴ് ഭാഷയുടെ തനിമയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന കലാപ്രകടനങ്ങളും സാഹിത്യ മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, തമിഴ് വിഭാഗം മേധാവി വിബി ശരത്, മുത്തരസി അരുൺകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച തമിഴ് പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഭരതനാട്യം, നാടോടി നൃത്തങ്ങൾ, തമിഴ് സംസ്‌കാരത്തെ ആസ്പദമാക്കിയുള്ള തീമാറ്റിക് പരേഡ് എന്നിവ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി ഭാരതിദാസൻ കവിതാപാരായണം, പ്രസംഗം, ഉപന്യാസ രചന, തിരുക്കുറൽ പാരായണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മത്സരവിജയികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
മത്സര വിജയികൾ:
-
ഭാരതിദാസൻ കവിതാപാരായണം: 1. തേജസ്വിനി നാച്ചിയപ്പൻ, 2. ശക്തി പ്രിയൻ, 3. രമീഖ ശ്രീ.
-
പ്രസംഗ മത്സരം: 1. ഉമ ഈശ്വരി, 2. ജെൻസിലിൻ ദാസ്, 3. പരമേഷ് സുരേഷ്.
-
ഉപന്യാസ രചന: 1. നിതിക അശോക്, 2. ദീപക് തനു ദേവ്, 3. മീര ബാലസുബ്രഹ്മണ്യൻ.
-
തിരുക്കുറൽ പാരായണം: 1. അസ്മിന മസൽ, 2. മുഹമ്മദ് നിഹാൽ ഷെയ്ഖ് ഫൈസൽ, 3. സംഗമിത്ര ജയപ്രകാശ്.
-
ഭാരതീയാർ കവിതാപാരായണം: 1. വർദിനി ജയപ്രകാശ്, 2. ലക്ഷ്യ രാമകൃഷ്ണൻ, 3. അനോറ ആന്റണി.
-
കൈയക്ഷര മത്സരം: 1. ബെനിമ രാജൻ, 2. ജിഷിഗ പ്രിൻസസ്, 3. കിഷ അനന്ത കൃഷ്ണൻ.
-
പദ രൂപീകരണം: 1. ഗ്രേസ്‌ലിൻ വിനീഷ്, 2. ഇഷാനി പ്രിയ, 3. വിധുൻ രാജ്കുമാർ.









