small icons
small icons

കാരുണ്യത്തിന്റെ കരുതൽ: ഫെഡ് അംഗങ്ങൾക്കായി വീൽചെയർ കൈമാറി

New Project (8)

മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ് (FED) അംഗങ്ങളുടെ ഉപയോഗത്തിനായി വീൽചെയർ സംഭാവനയായി നൽകി. ഫെഡ് ലേഡീസ് വിംഗ് മുഖേന മഞ്ജു – വിനു ദമ്പതികൾ തങ്ങളുടെ മകൾ വൈഗയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ സ്തുത്യർഹമായ സേവനം നടത്തിയത്.

ബി.എം.സി ഹാളിൽ പ്രസിഡന്റ്‌ സ്റ്റീവ്ൺസൺ മെൻഡെസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഭാരവാഹികൾ കുടുംബത്തിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങി. ബഹ്‌റൈൻ സന്ദർശിക്കാനെത്തുന്ന ഫെഡ് അംഗങ്ങളുടെ പ്രായമായ മാതാപിതാക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും വിമാനത്താവള യാത്രകളിലും മറ്റും ഈ വീൽചെയർ സൗജന്യമായി ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ സെക്രട്ടറി സുനിൽ ബാബു, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത് എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ, സുജിത് കുമാർ, സുനിൽ രാജ്, ബിനു ശിവൻ, രഞ്ജിത് രാജു എന്നിവർ പങ്കെടുത്തു. വിനുവിനും കുടുംബത്തിനുമുള്ള നന്ദി സെക്രട്ടറി സുനിൽ ബാബു രേഖപ്പെടുത്തി. കുടുംബത്തിന്റെ ഈ സാമൂഹിക പ്രതിബദ്ധതയെ ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!