മനാമ: ബഹ്‌റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ് അറിയിച്ചു. മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും 88 ശതമാനവും സ്വദേശികളാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ പ്രതിഭകള്‍ക്ക് അവസരം നല്‍കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനയായി തുടരുന്നുവെന്നും അവര്‍ പറഞ്ഞു. ബഹ്റൈനില്‍ നിലവില്‍ 500 ലധികം ഡോക്ടര്‍മാര്‍ റെസിഡന്‍സി പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമായും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലും റോയല്‍ മെഡിക്കല്‍ സര്‍വീസസിലുമാണ് ഇവര്‍ പ്രാക്റ്റീസ് ചെയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റെസിഡന്‍സി പ്രോഗ്രാം ബജറ്റ് 2023 ല്‍ 4.3 മില്യണ്‍ ബഹ്റൈനി ദിനാര്‍ ആയിരുന്നത് 2025ല്‍ 17 മില്യണ്‍ ബഹ്റൈന്‍ ദിനാറായി വര്‍ദ്ധിച്ചതായും അവര്‍ എടുത്തുപറഞ്ഞു.









