small icons
small icons

ട്രീ ഓഫ് ലൈഫിന് സമീപം വഹാനാപകടം; എട്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

New Project (74)

മനാമ: ട്രീ ഓഫ് ലൈഫിന് സമീപമുള്ള സഖിറിലെ അല്‍-ഖറ പ്രദേശത്ത് നടന്ന ദാരുണമായ വാഹനാപകടത്തില്‍ എട്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വിനോദയാത്രക്കെത്തിയവരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

29 ഉം 31 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരാണ് മരിച്ച മറ്റുള്ളവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സുരക്ഷാ അധികാരികള്‍, ആംബുലന്‍സ് സര്‍വീസുകള്‍, സിവില്‍ ഡിഫന്‍സ് ടീമുകള്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!