മനാമ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കൊളോണിയൽ ആധിപത്യത്തിൽ നിന്ന് ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ സ്മരണ പുതുക്കുന്ന വേളയിൽ പ്രവാസി വെൽഫെയർ ബഹ്റൈൻ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 തിങ്കളാഴ്ച വൈകുന്നേരം 7.30ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്നു.
പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് വെന്നിയൂർ ഉൽഘാടനം ചെയ്യുന്ന പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇർഷാദ് കോട്ടയം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തും. തുടർന്ന് ദേശീയ ഐക്യത്തെയും സാഹോദര്യത്തേയും ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക അവതരണങ്ങളും കലാ ആവിഷ്കാരണങ്ങളും അരങ്ങേറുമെന്ന് പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സബീന അബ്ദുൽ ഖാദിർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു









