small icons
small icons

വോയിസ് ഓഫ് ട്രിവാൻഡ്രം നാലാം വാർഷികവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു

New Project (3)

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) നാലാം വാർഷികവും 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജനുവരി 16-ന് കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

ഷീ മെഡിക് സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഹസ്‌നി അലി കരിമി മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഡോ. പി.വി. ചെറിയാൻ, ജെയിംസ് ജോൺ (KCA), ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വി.എം. വിദ്യാധരൻ, കെ.ടി. സലിം (BDK), വർഗീസ് കാരക്കൽ (BKS സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ നേർന്നു.

പുതിയ ഭാരവാഹികൾ: സിബി കെ. കുര്യൻ (പ്രസിഡന്റ്), ആനന്ദ് വേണുഗോപാൽ നായർ (വൈസ് പ്രസിഡന്റ്), വിനീഷ് എസ്. (സെക്രട്ടറി), മണിലാൽ കെ. (ട്രഷറർ), പ്രദീപ് മാധവൻ (ജോ. സെക്രട്ടറി), പി.കെ. ജയചന്ദ്രൻ (മെമ്പർഷിപ്പ് സെക്രട്ടറി), അംജിത് എം. (എന്റർടൈൻമെന്റ് സെക്രട്ടറി), ശരൺ മോഹൻ (സ്പോർട്സ് സെക്രട്ടറി), മൂർത്തി എസ്. ദാസ് (ചാരിറ്റി സെക്രട്ടറി). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെൻ ചന്ദ്രബാബു, ഷംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്.വി. എന്നിവരെയും തിരഞ്ഞെടുത്തു.

വനിതാ വിഭാഗം: ഷീബ ഹബീബ് (പ്രസിഡന്റ്), പ്രിയങ്ക മണികണ്ഠൻ (വൈസ് പ്രസിഡന്റ്), നിമ്മി എസ്.വി. (സെക്രട്ടറി), മിനി സന്തോഷ് (ജോ. സെക്രട്ടറി).

‘സൗഹൃദ രാവ് 2026’ എന്ന പേരിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി വോയിസ് ഓഫ് ട്രിവാൻഡ്രം മ്യൂസിക് ടീമിന്റെ ഗാനമേളയും സഹൃദയ നാടൻ പാട്ടു സംഘത്തിന്റെ കലാപ്രകടനങ്ങളും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!