small icons
small icons

ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ്: തവനൂരിനെ വീഴ്ത്തി ‘കൊമ്പൻസ് കാലടി’ ചാമ്പ്യന്മാർ

New Project (5)

മനാമ: ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് (MCL) സീസൺ 3-ൽ കൊമ്പൻസ് കാലടി ജേതാക്കളായി. അബു ഖുവ യൂത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് സെന്ററിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ തവനൂർ ടസ്കേഴ്സിനെ 50 റൺസിന് പരാജയപ്പെടുത്തിയാണ് കൊമ്പൻസ് കിരീടം ചൂടിയത്.

ടസ്കേഴ്സ് തവനൂർ, കൊമ്പൻസ് കാലടി, ഈഗിൾസ് ഇടപ്പാളയം, വൈപ്പേഴ്സ് വട്ടംകുളം എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കൊമ്പൻസ് കാലടി നിശ്ചിത 6 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 105 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തവനൂർ ടസ്കേഴ്സിന് 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഫൈനലിലെ തകർപ്പൻ പ്രകടനത്തിലൂടെ കൊമ്പൻസ് കാലടിയുടെ ശരത് ‘പ്ലെയർ ഓഫ് ദി മാച്ച്’, ‘ബെസ്റ്റ് ബാറ്റർ’ പുരസ്കാരങ്ങൾ സ്വന്തമാക്കി. ടൂർണമെന്റ് കൺവീനർ ഷാഹുൽ കാലടി, ഇടപ്പാളയം പ്രസിഡന്റ് വിനീഷ്, സ്പോർട്സ് വിംഗ് കോർഡിനേറ്റർ ഹാരിസ്, സ്പോർട്സ് സെക്രട്ടറി മുസ്തഫ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങൾ, ടീം ഉടമകൾ, മാനേജർമാർ എന്നിവരുടെ സഹകരണം സീസൺ 3-ന്റെ വിജയത്തിൽ നിർണ്ണായകമായെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!