മനാമ: റോഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഒരാളെ അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് സ്റ്റണ്ടുകള്‍ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുക്കാനും വാഹനം പിടിച്ചെടുക്കാനും പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.
സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ ഒരു ഡ്രൈവര്‍ അശ്രദ്ധമായി കാര്‍ ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി മേധാവി പറഞ്ഞു. ട്രാഫിക് പോലീസ് വാഹനം ട്രാക്ക് ചെയ്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു.









